ഒരു വർഷത്തിൽ ഫെബ്രുവരി മാസത്തിനു 29 ദിവസം ഉണ്ടെങ്കിൽ ആ വർഷത്തെ അധിവർഷം എന്നു പറയുന്നു. ഒരു വർഷം 365.2425 ദിവസമാണ് (365 ദിവസം, 5 മണിക്കൂർ , 49 മിനുട്ട് 12 സെക്കന്റ്). പക്ഷേ ഒരു സാധാരണ വർഷത്തിൽ 365 ദിവസം മാത്രമാണുള്ളത്. അതു കൊണ്ട് നാലു വർഷത്തിൽ ഒരിക്കൽ ഫെബ്രുവരി മാസത്തിൽ ഒരു ദിവസം അധികം ചേർക്കുന്നു. അങ്ങനെ ഉള്ള വർഷങ്ങളെ ആണു അധിവർഷം എന്നു പറയുന്നത്.
അധിവർഷം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫെബ്രുവരിയിൽ 29 ദിവസങ്ങൾ വരുന്ന വർഷങ്ങളെ അധിവർഷം (leap year) എന്ന് വിളിക്കുന്നു. അധിവർഷത്തിൽ ആകെ 366 ദിവസങ്ങൾ ഉണ്ടാകും.
സാധാരണ വർഷം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫെബ്രുവരിയിൽ 28 ദിവസങ്ങൾ വരുന്ന വർഷങ്ങളെ സാധാരണ വർഷം എന്ന് വിളിക്കുന്നു. അധിവർഷത്തിൽ ആകെ 365 ദിവസങ്ങൾ ഉണ്ടാകും.
അധിവർഷം കണ്ടെത്തുന്ന വിധം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
👉 നൂറ്റാണ്ടിനെ സൂചിപ്പിക്കാത്ത വർഷമാണെങ്കിൽ ആ വർഷത്തെ 4 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയണം
👉 നൂറ്റാണ്ടിനെ സൂചിപ്പിക്കുന്ന വർഷമാണെങ്കിൽ ആ വർഷത്തെ 400 കൊണ്ട് നിശ്ശേഷം ഹരിക്കാൻ കഴിയണം
ഉദാ.:-
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
👉 2020നെ നാലുകൊണ്ടു ശിഷ്ടം വരാതെ പൂർണമായും ഹരിക്കാൻ കഴിയും. എന്നാൽ നൂറ്റാണ്ടുകൾ 400 കൊണ്ടു ഹരിക്കാനാവുമ്പോഴേ അധിവർഷമാവൂ (ഉദാ. 1200, 1600, 2000).
👉 സാധാരണ വർഷങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ജനുവരിയിലെയും ഡിസംബറിലെയും ഒരേ ദിവസമായിരിക്കും. (ഉദാ. 2021 ജനുവരി ഒന്നും ഡിസംബർ 31ഉം വെള്ളി ആണ്).
👉 അധിവർഷത്തിൽ ജനുവരിയിൽ വർഷം തുടങ്ങിയ ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ആയിരിക്കും ഡിസംബർ 31 വരുന്നത്. (ഉദാ. :- 2020 ജനുവരി ഒന്ന് ബുധനും ഡിസംബർ 31വ്യാഴവും ആണ്).

Post a Comment