ഗണിതലോകം - സംഖ്യാ ശ്രേണികൾ

ഗണിതലോകം - സംഖ്യാ ശ്രേണികൾ

കൂട്ടുകാരെ, 

ഗണിതലോകം എന്ന ഈ അദ്ധ്യായത്തിൽ ആദ്യമായി നമുക്ക് സംഖ്യാ ശ്രേണികളെ കുറിച്ച് പഠിക്കാം. സംഖ്യാ ശ്രേണികൾ പല തരത്തില്‍ കാണാറുണ്ട്. ചില ഉദാഹരണങ്ങളിലൂടെ അവയെ പരിചയപ്പെടാം . നിശ്ചിത സംഖ്യകള്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തു രൂപപ്പെടുത്തുന്ന ശ്രേണികള്‍, നിശ്ചിത സംഖ്യകളുടെ ഗുണിതങ്ങള്‍/ വര്‍ഗ്ഗങ്ങള്‍/ ക്യൂബുകള്‍ കൊണ്ട് രൂപപ്പെടുത്തുന്ന ശ്രേണികള്‍, സംഖ്യകളോടൊപ്പം നിശ്ചിത സംഖ്യകള്‍ കൂട്ടി രൂപപ്പെടുത്തുന്ന ശ്രേണികള്‍ തുടങ്ങിയ ശ്രേണികളെകുറിച്ചാണ് ഇന്നത്തെ നമ്മുടെ പഠനം. 

ഗണിതലോകം - സംഖ്യാ ശ്രേണികൾ


1. നിശ്ചിത സംഖ്യകള്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തു രൂപപ്പെടുത്തുന്ന ശ്രേണികള്‍

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ഇത്തരം ശ്രേണികളിൽ ഒരു നിശ്ചിത സംഖ്യ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തു രൂപപ്പെടുത്തുന്ന ശ്രേണികളായിരിക്കും. 


ഉദാ:

⭕️ 5,10,15,20,....... (5 വീതം കൂട്ടി മുന്നോട്ടു പോകുന്ന ശ്രേണി. അടുത്ത സംഖ്യ 25 )

⭕️ 30,25,20,15,....... (5 വീതം കുറച്ച് മുന്നോട്ടു പോകുന്ന ശ്രേണി. അടുത്ത സംഖ്യ 10 )

⭕️ 10,20,30,40 ....... (10 വീതം കൂട്ടി മുന്നോട്ടു പോകുന്ന ശ്രേണി. അടുത്ത സംഖ്യ 50 )

⭕️ 1,3,5,7, ....... (ഒറ്റ സംഖ്യകളുടെ ശ്രേണി. അടുത്ത സംഖ്യ 9 )


2. നിശ്ചിത സംഖ്യകളുടെ ഗുണിതങ്ങള്‍/വര്‍ഗ്ഗങ്ങള്‍/ക്യൂബുകള്‍ കൊണ്ട് രൂപപ്പെടുത്തുന്ന ശ്രേണികള്‍

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ഇത്തരം ശ്രേണികളിൽ ഒരു നിശ്ചിത സംഖ്യയുടെ ഗുണിതങ്ങളോ, വർഗ്ഗങ്ങളോ, ക്യുബുകളോ ഉപയോഗിച്ച് രൂപപ്പെടുത്തുന്ന ശ്രേണികളായിരിക്കും. 


ഉദാ :

⭕️ 3,6,9,12 ....... (3 ന്റെ ഗുണിതങ്ങളുടെ ശ്രേണി. അടുത്ത സംഖ്യ 15 )

⭕️ 1,4,9,16 ....... (വര്‍ഗ്ഗങ്ങള്‍ എഴുതി മുന്നോട്ടു പോകുന്ന ശ്രേണി. 1 ന്റെ വര്‍ഗ്ഗം 1 തന്നെ, 2 ന്റെ വര്‍ഗ്ഗം 4, 3 ന്റെ വര്‍ഗ്ഗം 9, 4 ന്റെ വര്‍ഗ്ഗം 16 , 5 ന്റെ വര്‍ഗ്ഗമാണ് അടുത്ത സംഖ്യ 25 )

⭕️ 2,8,3,27,4 ....... (സംഖ്യയും അതിന്റെ ക്യൂബും.. 2 ന്റെ ക്യൂബ് 8 , 3 ന്റെ ക്യൂബ് 27 , 4 ന്റെ ക്യൂബ് അടുത്ത സംഖ്യ 64 )


3. സംഖ്യകളോടൊപ്പം നിശ്ചിത സംഖ്യകള്‍ കൂട്ടി രൂപപ്പെടുത്തുന്ന ശ്രേണികള്‍

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ഇത്തരം ശ്രേണികളിൽ ഒരു നിശ്ചിത സംഖ്യ കൂട്ടി രൂപപ്പെടുത്തുന്ന ശ്രേണികളായിരിക്കും. 


ഉദാ :

⭕️ 5,6,9,14,21 ..... (സംഖ്യയോടൊപ്പം തുടര്‍ച്ചയായ ഒറ്റസംഖ്യകള്‍ കൂട്ടിയിരിക്കുന്നു. 5+1, 6+3,9+5,14+7 അടുത്ത സംഖ്യ 21+9 =30 )

⭕️ 1,2,4,8,16 ....... (സംഖ്യയോടു അതെ സംഖ്യ തന്നെ കൂട്ടിയിരിക്കുന്നു.. 1+1=2, 2+2=4,4+4=8,8+8=16 അടുത്ത സംഖ്യ 16+16=32 )

⭕️ 1,2,3,5,8,....... (തൊട്ടുമുമ്പത്തെ സംഖ്യ കൂട്ടി എഴുതുന്ന ശ്രേണി. 1+1=2, 2+1=3, 3+2=5, 5+3=8 ഈ ശ്രേണിയിലെ അടുത്ത സംഖ്യ 8+5=13 )






You may like these posts