ശരാശരി

 കൂട്ടുകാരെ, 

ഗണിതലോകം എന്ന ഈ അദ്ധ്യായത്തിൽ നമുക്ക് ശരാശരി എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ച് പഠിക്കാം. ഒരു കൂട്ടം അളവുകളെ ഒരു അളവ് കൊണ്ട് പ്രതിനിധീകരിക്കേണ്ടി വരുന്ന ഘട്ടങ്ങളിലാണ് ശരാശരി ഉപയോഗിക്കുന്നത്. അളവുകളുടെ തുകയെ എണ്ണം കൊണ്ട് ഹരിച്ച് കിട്ടുന്ന ഫലത്തെയാണ് ശരാശരി എന്ന് വിളിക്കുന്നത്.


1. ആദ്യത്തെ "N" എണ്ണൽ സംഖ്യകളുടെ ശരാശരി

ആദ്യത്തെ "N" എണ്ണൽ സംഖ്യകളുടെ ശരാശരി കിട്ടാൻ { (N+1)/2 } എന്ന സമവാക്യം ഉപയോഗിച്ചാൽ മതി.

ഉദാഹരണം :

ആദ്യത്തെ 40 എണ്ണൽ സംഖ്യകളുടെ ശരാശരി എന്ത് ?

ഉത്തരം :

{ (N+1)/2 } N=40

(40+1)/2 >>> 41/2 >>> 20.5

ആദ്യത്തെ 40 എണ്ണൽ സംഖ്യകളുടെ ശരാശരി 20.5 ആണ്.


2. ആദ്യത്തെ "N ഇരട്ട" എണ്ണൽ സംഖ്യകളുടെ ശരാശരി

ആദ്യത്തെ "N ഇരട്ട" എണ്ണൽ സംഖ്യകളുടെ ശരാശരി കിട്ടാൻ { N+1 } എന്ന സമവാക്യം ഉപയോഗിച്ചാൽ മതി.

ഉദാഹരണം :

ആദ്യത്തെ 30 ഇരട്ട സംഖ്യകളുടെ ശരാശരി എന്ത് ?

ഉത്തരം :

{ N+1 } N=30

30+1 = 31

ആദ്യത്തെ 30 ഇരട്ട സംഖ്യകളുടെ ശരാശരി 31 ആണ്.


3. ആദ്യത്തെ "N ഒറ്റ" എണ്ണൽ സംഖ്യകളുടെ ശരാശരി

ഒറ്റസംഖ്യകളുടെ ശരാശരി എന്ന് കാണാൻ തന്നിരിക്കുന്ന സംഖ്യകളുടെ എണ്ണം തന്നെയായിരിക്കും. { N=N }

ഉദാഹരണം :

ആദ്യത്തെ 40 ഒറ്റസംഖ്യകളുടെ ശരാശരി എത്ര?

ഉത്തരം :

N=N>>> N=40

ആദ്യത്തെ 40 ഒറ്റസംഖ്യകളുടെ ശരാശരി 40 തന്നെ.


You may like these posts